Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Power Outages

Idukki

ട​ച്ചിംഗ് വെ​ട്ടി​ന്‍റെ പേ​രി​ൽ വൈ​ദ്യു​തിത​ട​സം പ​തി​വാ​കുന്നെന്ന്

രാ​ജാ​ക്കാ​ട്: ട​ച്ചിംഗ് വെ​ട്ടി​ന്‍റെ പേ​രി​ൽ വൈ​ദ്യു​തിത​ട​സം പ​തി​വാ​യി. രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ൽ ട്രാ​ൻ​സ്ഫോ​ർമ​റും പോ​സ്റ്റു​ക​ളും വ​ള്ളി​ച്ചെ​ടി​ക​ൾ ചു​റ്റി അ​പ​ക​ട ഭീ​ഷ​ണി​യിലായിരിക്കുന്ന കാ​ഴ്ച​ക​ൾ ധാ​രാ​ള​ം. ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ഷ്ട​പ്പെ​ടു​ത്തി രാ​പ​ക​ലി​ല്ലാ​തെ പ​വ​ർക​ട്ട് എ​ല്ലാ ദി​വ​സ​വും എ​ല്ലാ​യ്പ്പോ​ഴും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ക​ല​ത്തെ ക​ട്ട് കൂ​ടാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചും പത്തും ​മി​നി​റ്റു​ക​ൾ പ​വ​ർക​ട്ടാ​ക്കു​ക​യാ​ണ്. ഇ​തു ചി​ല​പ്പോ​ൾ അ​ര മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു നി​ൽ​ക്കും. സെ​ക്‌ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ മി​ക്ക​പ്പോ​ഴും ഫോ​ണെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

ട​ച്ച് വെ​ട്ടി​ന്‍റെ പേ​രി​ൽ വൈ​ദ്യു​തി ഓ​ഫ് ചെ​യ്ത് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത​ല്ലാ​തെ കൃ​ത്യ​മാ​യ ട​ച്ച് വെ​ട്ട് ന​ട​ക്കു​ന്നി​ല്ലെ​ന്നും ഓ​ഫീ​സി​ൽനി​ന്നു​ള്ള മ​റു​പ​ടി തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി. പോ​സ്‌​റ്റി​ലും സ്റ്റേ ​വ​യ​റി​ലും, ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ വേ​ലി​യി​ലു​മെ​ല്ലാം വ​ള്ളി​ച്ചെ​ടി​ക​ൾ പ​ട​ർ​ന്നു ക​യ​റു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്.

 

Latest News

Corehub Up